dog-food

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരത്തിൽ ഇപ്പോഴിതാ നല്ല സന്ദേശം പകരുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ക്രിസ്മസ് ദിനത്തിൽ തെരുവുനായ്ക്കൾക്ക് വിരുന്നൊരുക്കുന്ന വീഡിയോയാണ് ഇത്. മൃഗസ്നേഹിയായ നിയൽ ഹാർബിസൺ എന്ന ആളാണ് ഈ വിരുന്ന് ഒരുക്കിയത്. തായ്‌ലൻഡിലാണ് ഈ സംഭവം. ഭക്ഷണം മാത്രമല്ല നായ്ക്കൾക്ക് കളിപ്പാട്ടങ്ങളും അവർ നൽകി.

നൂറോളം വരുന്ന തായ്‌ലൻഡിലെ തെരുവുനായ്ക്കൾക്കാണ് അദ്ദേഹം ക്രിസ്മസ് വിരുന്ന് നൽകിയത്. മത്സ്യവും മാംസവും അടക്കമുള്ള വിഭവങ്ങൾ പാകം ചെയ്ത്, ഭംഗിയായി പ്ലേറ്റുകളിൽ ഒരുക്കിവച്ചാണ് നിയൽ നായകൾക്ക് മുന്നിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ട്രക്കുകളിലാണ് ഭക്ഷണം നിറച്ച പ്ലേറ്റുകളുമായി അവർ എത്തിയത്. ഭക്ഷണം കൊടുക്കുന്നതിന് മുൻപ് ആ പ്ലേറ്റിലേയ്ക്ക് അൽപം മീറ്റ് ഗ്രേവി കൂടി ഒഴിക്കുന്നതും വീഡിയോയിൽ കാണാം.

View this post on Instagram

A post shared by Niall (@niall.harbison)

ഭക്ഷണത്തോടൊപ്പം കളിപ്പാട്ടങ്ങളും നായകൾക്ക് നൽകി. കൂട്ടിയിട്ട കളിപ്പാട്ടങ്ങൾക്ക് ഇടയിൽ നിന്ന് ഇഷ്ടമുള്ള കളിപ്പാട്ടം തിരഞ്ഞെടുക്കുന്ന നായ്ക്കളെയും വീഡിയോയിൽ കാണാം. ലോകത്താകമാനമുള്ള ജനങ്ങൾ കളിപ്പാട്ടങ്ങൾ വാങ്ങാനും ഭക്ഷണമൊരുക്കാനുമായി സംഭാവന നൽകിയിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.