
ലണ്ടൻ: ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച ഹോളണ്ടിന്റെ കോഡി ഗാക്‌പോയെ പി.എസ്.വി ഐന്തോവനിൽ നിന്ന് ഇംഗ്ലീഷ് ക്ളബ് ലിവർപൂൾ സ്വന്തമാക്കി. 50 മില്യൺ യൂറോയാണ് (ഏകദേശം 440 കോടി രൂപ) 23 കാരനായ ഗാക്‌പോയ്ക്ക് വേണ്ടി ലിവർപൂൾ മുടക്കിയത്. ലിവർപൂളിന്റെയും ഹോളണ്ടിന്റെയും നായകനായ വിർജിൽ വാൻഡിക്കാണ് ട്രാൻസ്ഫറിന് ചുക്കാൻ പിടിച്ചത്. പി.എസ്.വിയ്ക്ക് വേണ്ടി 106 മത്സരങ്ങളിൽ നിന്ന് ഗാക്‌പോ 36 ഗോളുകൾ നേടിയിട്ടുണ്ട്. നെതർലാൻഡ്‌സിനായി 14 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും നേടി. പി.എസ്.വിയുടെ അക്കാഡമിയിൽ കളിപഠിച്ച താരമാണ് ഗാക്‌പോ.