hailstone

ഗുവാഹത്തി: അസാമിലെ ദിബ്രുഗഡിൽ ഇന്നലെയുണ്ടായ ശക്തമായ ആലിപ്പഴം വീഴ്ചയിൽ 210ലധികം വീടുകൾ തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാത്രി വൈകിയും ഇന്നലെ രാവിലെയുമാണ് ദിബ്രുഗഡിലെ ടിങ്കോംഗ്, നഹർകാതിയ, മൊറാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ആലിപ്പഴം വീണത്.

മോറാൻ സബ് ഡിവിഷനിലെ പ്രാഥമിക വിലയിരുത്തൽ പ്രകാരം 37 വില്ലേജുകളിലായി 210 വീടുകൾക്കാണ് കേടുപാടുണ്ടായത്. ആലിപ്പഴം മൂലമുണ്ടായ നാശനഷ്ടംവിശദമായി വിലയിരുത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ദുരിതബാധിതർക്ക് എല്ലാസഹായവും നൽകുമെന്നും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.