astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

(2022 ഡിസംബർ 28 - 1197 ധനു 13 ബുധനാഴ്ച മദ്ധ്യാഹ്ന ശേഷം 12 മണി 45 മിനിറ്റ് 24 സെക്കന്റ് വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം)

അശ്വതി: ഇഷ്ടക്കാരിൽ നിന്നും ആഭരണങ്ങളോ മറ്റ് വസ്തുക്കളോ സമ്മാനമായി ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധനപരമായി നേട്ടങ്ങളുണ്ടാകും, അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം.

ഭരണി: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ സാദ്ധ്യതയുണ്ട്, സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും, ധനസമൃദ്ധി. കാര്‍ത്തിക: പുതിയതോ അല്ലാത്തതോ ആയ വാഹനങ്ങൾ വാങ്ങിക്കുന്നതിന് യോഗമുണ്ട്. കുടുംബത്തിൽ മംഗള കര്‍മങ്ങൾ നടന്നേയ്ക്കും, വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.

രോഹിണി: പുതിയ വീട്, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് യോഗം കാണുന്നു. നാട് വിട്ടുപോയ ബന്ധു തിരിച്ചു വരുന്നതിനും സാദ്ധ്യതയുണ്ട്, പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.

മകയിരം: വ്യവഹാരങ്ങൾ നടത്തുന്നവർക്ക് പരാജയം. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം, അയല്‍ക്കാരുമായി കലഹം, ഏതു കാര്യവും ദീര്‍ഘ ദൃഷ്‌ടിയോടെ ചെയ്യുക.

തിരുവാതിര: ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടിവരും, അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.

പുണര്‍തം: ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ രൂക്ഷമാകും, പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക, രോഗസാദ്ധ്യത.

പൂയം: ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും, കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം, രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്കും, കലാരംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി.

ആയില്യം: നാട്ടിൽ നിന്നും മാറി ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്, പ്രേമബന്ധം വിജയകരമാകും ദീര്‍ഘ ദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

മകം: ബന്ധുബലം വര്‍ദ്ധിക്കും, ബന്ധുവുമായി വിവാഹത്തിന് യോഗമുണ്ട്, ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കാനാകും, കര്‍മ്മരംഗത്ത്‌ നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, സന്തോഷകരമായ അനുഭവങ്ങള്‍.

പൂരം: വിദേശത്ത് ജോലിക്ക് സാധ്യത കാണുന്നു, സ്കോളര്‍ഷിപ്പിനായി അപേക്ഷിച്ചവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം, ഗൃഹത്തില്‍ സന്തോഷവും സ്വസ്ഥതയും ഉണ്ടായേക്കും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

ഉത്രം: സന്താനത്തിന് ഉന്നത പഠനത്തിനും വിവാഹത്തിനുമുള്ള യോഗമുണ്ട്, വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി. അത്തം: ശമ്പള പരിഷ്ക്കരണത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കാൻ സാധിക്കും, ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും.

ചിത്തിര: ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ ശ്രദ്ധിക്കണം. വസ്തുവോ ആഭരണമോ വിറ്റ് കടം വീട്ടേണ്ടതായി വരും, നൂതനസംരംഭങ്ങള്‍ തുടങ്ങും,ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

ചോതി: വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്, പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്, വാഹനം നഷ്ടത്തിൽ വിൽക്കേണ്ടി വരും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയില്‍ വളരെ കരുതല്‍ വേണം.

വിശാഖം: വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം, അലസ്സലായ ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യപ്രാപ്തിയുള്ളവരെ നിയമിക്കണം, ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക, തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍.

അനിഴം: മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, വളര്‍ത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരമുണ്ടാകും, ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: ദേഷ്യവും മറവിയുമെല്ലാം വിനയാകാൻ സാധ്യതയുള്ള ദിനം, ഏറ്റെടുത്ത കരാര്‍ ജോലികൾ പൂര്‍ത്തിയാക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വരും, മുന്‍കോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും.

മൂലം: ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഇടയുണ്ട്. ദേഷ്യവും മറവിയുമെല്ലാം വിനയാകാൻ സാദ്ധ്യതയുള്ള ദിനം, ഏറ്റെടുത്ത കരാര്‍ ജോലികൾ പൂര്‍ത്തിയാക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വരും, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.

പൂരാടം: പിടിവാശി വര്‍ദ്ധിക്കും. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് ചെറിയ രീതിയിലുള്ള അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗമുണ്ട്, കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാധ്യത.

ഉത്രാടം: ഉറക്കക്കുറവും അലച്ചിലും ഏറെ അലട്ടാവുന്ന ദിവസം, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചേക്കും, നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: ബിസിനസ്സിൽ തര്‍ക്കങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും, താൽക്കാലികമായി ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ മാറ്റം ഉണ്ടാകും, തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. അവിട്ടം: പുതിയ ജോലിക്കുള്ള സാധ്യത കാണുന്നു, കേസു വഴക്കുകൾക്ക് അവസാനിപ്പിക്കാനും കോടതിയുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിക്കുന്നതിനും ഇടയാകും, സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും.

ചതയം: രാഷ്ട്രീയം സിനിമ മറ്റ് കലാരംഗങ്ങൾ എന്നിവയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ ദിനം, തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും, സര്‍വവിഘ്‌നങ്ങളും അകലും, വിദേശ നിര്‍മ്മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

പൂരുരുട്ടാതി: അനുമോദനങ്ങളും അംഗീകാരങ്ങളും പ്രതീക്ഷിക്കാം. സന്താനത്തിന് ചെറിയ തോതിലുള്ള വിഷമങ്ങൾക്ക് സാധ്യതയുണ്ട്. കച്ചവടം വര്‍ദ്ധിക്കും. അടിയന്തിരമായി യാത്ര നടത്തേണ്ടി വരും, യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും.

ഉത്രട്ടാതി: കരാര്‍ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാര്യയ്ക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. അധികാര സ്ഥാനത്ത് നിൽക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരിൽ നിന്ന തിരിച്ചടികൾ ഉണ്ടായേക്കും, അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല.

രേവതി: ഉത്തരവാദിത്തവും ജോലിഭാരവും വര്‍ദ്ധിക്കാൻ ഇടയുണ്ട്. വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും.സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.