പുതിയ കൊവിഡ് തരംഗത്തിൽ ചൈനയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. ഈ ആഴ്ച മാത്രം ചൈനയിൽ ഒരു ദിവസം 37 മില്യൺ ആളുകൾക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാം എന്നാണ് റിപ്പോർട്ട് . ചൈനീസ് സർക്കാരിന്റെ ആരോഗ്യവകുപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇത് ശരിയാണെങ്കിൽ കൊവിഡ് ആരംഭിച്ചതിന് ശേഷമുളള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് കൊവിഡ് മാർഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ കേന്ദ്രസർക്കാർ.
ഉത്സവകാലവും പുതുവത്സര ആഘോഷവും മുൻനിർത്തിയാണ് നിർദ്ദേശങ്ങൾ. മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

covid