gatta-kusthi

തമിഴ് നടൻ വിഷ്‌ണു വിശാൽ നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് 'ഗാട്ട കുസ്‌തി'. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

നെറ്റ്ഫ്ലികിൽ ജനുവരി ഒന്ന് മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ സ്പോർട്സ് ഡ്രാമയാണ്. റിച്ചാർഡ് എം നാഥൻ ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് 'ഗാട്ട കുസ്‌തി' തിയേറ്ററുകളിലെത്തിയത്.

#GattaKusthi (Tamil and Telugu) set its premiere date on Netflix, January 1st (Sunday). pic.twitter.com/9GfvrC2GBo

— LetsCinema (@letscinema) December 27, 2022

' എഫ് ഐ ആർ' ആണ് വിഷ്‌ണു വിശാലിന്റെ ഇതിന് മുൻപ് ഇറങ്ങിയ ചിത്രം. മലയാളത്തിലും തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയുടെ ഒടുവിലെത്തിയ മലയാള ചിത്രമാണ് 'കുമാരി'