p

തിരുവനന്തപുരം: ലോക കപ്പ് ഫുട്ബാൾ ലഹരിക്ക് പിന്നാലെ ക്രിസ്മസ് ദിനങ്ങളും ആഘോഷമാക്കി ബെവ്കോ. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ചില്ലറ വില്പനശാലകൾ വഴി വിറ്റത് 282 കോടിയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളെ അപേക്ഷിച്ച് 12 കോടിയുടെ (5 ശതമാനം) വർദ്ധന. ഖജനാവിലേക്ക് നികുതിയായി എത്തിയത് 250 കോടി.

എക്സൈസിന്റെ കൃത്യമായ ഇടപെടലും ഫലം കണ്ടു. അനധികൃത വ്യാജമദ്യ വില്പന തടഞ്ഞതിനാൽ വയനാട്,ഇടുക്കി ജില്ലകളിലെ ചില്ലറ വില്പനശാലകളിൽ മുമ്പെങ്ങുമില്ലാത്ത വിധമായിരുന്നു വില്പന.

ക്രിസ്മസ് ദിനത്തിൽ 89.52 കോടിയുടെ മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് 68.48 ലക്ഷത്തിന്റെ വില്പന നടന്ന കൊല്ലം ആശ്രാമം ഷോപ്പ് ഒന്നാമതായപ്പോൾ തിരുവനന്തപുരം പവർ ഹൗസ് (65.07),തൃശൂർ ഇരിങ്ങാലക്കുട (61.49) ഷോപ്പുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.

മ​ദ്യം​ ​പ്ലാ​സ്റ്റി​ക് ​കു​പ്പി​ക​ളി​ൽ​ ​ത​ന്നെ

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്

​ചി​ല്ല് ​കു​പ്പി​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​നി​ന്ന് ​ബെ​വ്കോ​ ​പി​ൻ​മാ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​മ​ദ്യം​ ​ചി​ല്ല് ​കു​പ്പി​ക​ളി​ൽ​ ​എ​ത്തി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​നി​ന്ന് ​ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പി​ന്മാ​റു​ന്നു.​ ​കു​ടും​ബ​ശ്രീ​ ​മി​ഷ​നു​മാ​യി​ ​ചേ​ർ​ന്ന് ​പ്ളാ​സ്റ്റി​ക്ക് ​കു​പ്പി​മാ​ലി​ന്യം​ ​നി​ർ​മാ​ർ​ജ്ജ​നം​ ​ചെ​യ്യാ​നു​ള്ള​ ​ബ​ദ​ൽ​ ​മാ​ർ​ഗ്ഗം​ ​പ​രി​ഗ​ണ​ന​യി​ൽ.​ ​പ്രാ​രം​ഭ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നു.
പ്ലാ​സ്റ്റി​ക് ​നി​രോ​ധ​നം​ ​മു​ന്നി​ൽ​ ​ക​ണ്ടാ​ണ് ​ഗ്ലാ​സ് ​കു​പ്പി​ക​ളി​ലേ​ക്ക് ​മാ​റാ​ൻ​ ​ബെ​വ്‌​കോ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്‌.​ ​പി​ന്മാ​റാ​ൻ​ ​പ​ല​ന്യാ​യ​ങ്ങ​ളും​ ​ബെ​വ്കോ​ ​നി​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും​ ​മ​ദ്യ​ക​മ്പ​നി​ക​ൾ​ ​വ​ഴ​ങ്ങാ​ത്ത​താ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​നി​ല​വി​ൽ​ 60​ ​ശ​ത​മാ​നം​ ​മ​ദ്യ​വും​ ​പ്ളാ​സ്റ്റി​ക് ​കു​പ്പി​ക​ളി​ലാ​ണ്.​ 15​ ​ശ​ത​മാ​ന​മാ​ണ് ​ചി​ല്ല് ​കു​പ്പി​ക​ളി​ൽ.​ ​ചി​ല്ലു​കു​പ്പി​ക​ൾ​ക്ക് ​വി​ല​ ​കൂ​ടു​ത​ലാ​ണ്.​ ​ഫു​ൾ​ ​ബോ​ട്ടി​ൽ​ ​പ്ളാ​സ്റ്റി​ക് ​കു​പ്പി​ക്ക് 10​ ​-​ 12​ ​രൂ​പ​ ​വ​രെ​യാ​ണ്.​ ​ചി​ല്ല് ​കു​പ്പി​ക്ക് 19​ ​-​ 25​ ​വ​രെ​യാ​കും.​ ​വി​ല​കു​റ​ഞ്ഞ​ ​ജ​ന​പ്രി​യ​ ​മ​ദ്യ​ങ്ങ​ൾ​ ​ചി​ല്ല്കു​പ്പി​യി​ൽ​ ​ആ​ക്കി​യാ​ൽ​ ​മ​ദ്യ​വി​ല​ ​വീ​ണ്ടും​ ​കൂ​ട്ടേ​ണ്ടി​ ​വ​രും.
ലോ​ഡ് ​ഇ​റ​ക്കു​ക​യും​ ​ക​യ​റ്റു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​കു​പ്പി​ക​ൾ​ ​പൊ​ട്ടി​യു​ണ്ടാ​കു​ന്ന​ ​ന​ഷ്ട​മാ​ണ് ​മ​റ്റൊ​രു​ ​കാ​ര​ണം.​ ​പ്ളാ​സ്റ്റി​ക് ​കു​പ്പി​ക​ൾ​ ​പൊ​ട്ടി​ല്ല.​ ​ചി​ല്ല് ​കു​പ്പി​ ​നി​ർ​മാ​ണ​ ​ശാ​ല​യാ​യി​രു​ന്ന​ ​ആ​ല​പ്പു​ഴ​യി​ലെ​ ​എ​ക്സ​ൽ​ ​ഗ്ളാ​സ് ​ഫാ​ക്റ്റ​റി​ ​പൂ​ട്ടി​യ​തി​നാ​ൽ​ ​കു​പ്പി​ക​ൾ​ക്ക് ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളെ​ ​ആ​ശ്ര​യി​ക്ക​ണം.
പ്ളാ​സ്റ്റി​ക് ​കാ​ലി​ക്കു​പ്പി​ക​ൾ​ ​നി​ശ്ചി​ത​ ​വി​ല​യ്‌​ക്ക് ​കു​ടും​ബ​ശ്രീ​ ​വ​ഴി​ ​ശേ​ഖ​രി​ച്ച് ​റീ​സൈ​ക്കി​ൾ​ ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ ​ബി​യ​ർ​ ​കാ​നു​ക​ളും​ ​ശേ​ഖ​രി​ച്ച് ​പു​ന​രു​പ​യോ​ഗി​ക്കാം.​ ​ഇ​ത്ത​രം​ ​യൂ​ണി​റ്റു​ക​ൾ​ ​സം​സ്ഥാ​ന​ത്തു​ണ്ട്.​ ​പു​ന​ർ​നി​ർ​മി​ക്കു​ന്ന​ ​കു​പ്പി​ക​ൾ​ക്ക് ​ഗ്രേ​ഡ് ​നി​ശ്ച​യി​ക്കും.​ ​അ​ടു​ത്ത​ ​മാ​സ​ത്തോ​ടെ​ ​പ​ദ്ധ​തി​ക്ക് ​അ​ന്തി​മ​രൂ​പ​മാ​വും.

​കു​പ്പി​ ​ഭീ​ഷ​ണി

55​ ​കോ​ടി
കൊ​വി​ഡി​ന് ​മു​മ്പ് ​പ്ര​തി​വ​ർ​ഷം​ ​വി​റ്റ​ ​കു​പ്പി​കൾ

60​ %
പ്ളാ​സ്റ്റി​ക് ​കു​പ്പി

15​ %
ഗ്ളാ​സ് ​കു​പ്പി

24​ %
ബി​യ​ർ​ ​കു​പ്പി

​വി​ല​ ​വ്യ​ത്യാ​സം
10​ ​മു​ത​ൽ​ 12​ ​രൂ​പ​വ​രെ
പ്ളാ​സ്റ്രി​ക് ​കു​പ്പി​ ​(​ഫു​ൾ​ ​ബോ​ട്ടി​ൽ)

19​-​ 25​ ​രൂപ
ചി​ല്ല് ​കു​പ്പി

9​-12​ ​രൂപ
പ്ളാ​സ്റ്റി​ക് ​കു​പ്പി​ക​ൾ​ ​നി​റ​യ്ക്കു​ന്ന​ ​ഹാ​ർ​ഡ് ​ബോ​ർ​ഡ് ​പെ​ട്ടി​ ​വില

20​-​ 30​ ​രൂപ
ചി​ല്ല് ​കു​പ്പി​ക​ൾ​ ​നി​റ​യ്ക്കു​ന്ന​ ​പെ​ട്ടി​കൾ