trv

തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷിനാണ് മർദ്ദനമേറ്റത്. ഇന്ന് പുലർച്ചെ വെള്ളറട ആറാട്ടുകുഴിയ്ക്ക് സമീപം വെച്ചാണ് മഹേഷിനെ കുടപ്പനമൂട് സ്വദേശിയായ രാജേഷ് ക്രൂരമായി മർദ്ദിച്ചത്. മഹേഷ് ഹോട്ടൽ ജോലിക്കായി ആറാട്ടുകുഴിയിലെത്തിയപ്പോഴായിരുന്നു സംഭവം.

ക്രിസ്മസ് ആഘോഷത്തിനായി പ്രദേശത്ത് സൗണ്ട് സിസ്റ്റം അടക്കം സ്ഥാപിച്ചിരുന്നു. സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെടുത്തു എന്ന് ആരോപിച്ചാണ് രാജേഷ് മർദ്ദിച്ചത്. ഇയാൾ സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവശേഷം മഹേഷിനെ ആനപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. രാജേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.