india

മുംബയ്: ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരകൾക്കുള‌ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20യിൽ ഹാർദ്ദിക് പാണ്ഡ്യയാണ് നായകൻ. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ രോഹിത്ത് ശർമ്മ തന്നെ ഏകദിന ടീമിനെ നയിക്കും. ടി20 16 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം വിക്ക‌റ്റ്‌കീപ്പറായി തിരഞ്ഞെടുത്തത് ഇശാൻ കിഷനെയാണ്. ടി20യിൽ ഉപനായകനാകുക സൂര്യകുമാർ യാദവാണ്.

അതേസമയം ഏകദിന ടീമിൽ വെറ്ററൻ താരം ശിഖർ ധവാനെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ മുൻനിര പേസർ ബുംറയും ടീമിലില്ല. എന്നാൽ വളരെ മോശം ഫോമിലുള‌ള കെ.എൽ രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഇശാൻ കിഷനൊപ്പമാണ് രാഹുൽ ടീമിൽ ഇടംപിടിച്ചത്.

ടി20 ടീം:- ഹാർദ്ദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്( ഉപനായകൻ), ഇശാൻ കിഷൻ(വിക്കറ്റ് കീപ്പർ), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹുഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്‌ടൺ സുന്ദർ, ചഹൽ, അക്‌സർ പട്ടേൽ, ആർഷ്‌ദീപ് സിംഗ്, ഹർഷൽ പട്ടേൽ,ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീം:- രോഹിത്ത് ശർമ്മ (നായകൻ), ഹാർദ്ദിക് പാണ്ഡ്യ (ഉപനായകൻ),കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇശാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഗിൽ, കൊഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സുന്ദർ, ചഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ഷമി, സിറാജ്, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ്.