
പത്തനംതിട്ട: കാക്കി നിറത്തിലുള്ള പാന്റ് ധരിച്ചയാൾ കയറിപ്പിടിച്ചെന്ന് പരാതി. പൊലീസുകാരനെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചശേഷം കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പന്തളം കുളനടയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വീട്ടിലേക്ക് പോകുകയായിരുന്നു താൻ. ഈ സമയം എതിർദിശയിൽ നിന്നെത്തിയ ആൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞു പരിചയപ്പെട്ടു. കാക്കി പാന്റായിരുന്നു ഇയാൾ ധരിച്ചിരുന്നത്. സൗഹൃദം സ്ഥാപിച്ചശേഷം കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം നടന്നതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഐ പി സി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.