us

വാഷിംഗ്ടൺ: തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ ഒരു സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലാണ് ദാരുണ സംഭവമുണ്ടായത്. ഡിസംബർ 26ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

വൂഡ്സ് കാന്യൻ തടാകത്തിലാണ് മൂന്ന് പേരും മുങ്ങിമരിച്ചത്. നാരായണ മുഡന (49), ഗോകുൽ മെഡിസെറ്റി (47), ഹരിത മുഡന എന്നിവരാണ് മരിച്ചത്. അരിസോണയിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാരായണ മുഡനയും ഹരിതയും ഭാര്യാഭർത്താക്കന്മാരാണ്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ഗോകുൽ വിശാഖപട്ടണം സ്വദേശിയാണ്.