
വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ഇൻസ്റ്റയിൽ വൈറലാവുക ബോളിവുഡ് താരം ഉർഫിയുടെ പതിവ് രീതിയാണ്. എന്നാൽ അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞ് നിന്നത് യു എ ഇയിൽ ഷൂട്ടിന് പോയപ്പോൾ പൊലീസ് പിടികൂടി എന്ന റിപ്പോർട്ടുകളിലൂടെയായിരുന്നു. പിന്നീട് ഈ സംഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തു. തന്റെ വസ്ത്രമല്ല, ഷൂട്ടിംഗ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പൊലീസ് ഇടപെടലിലേക്ക് എത്തിച്ചതെന്നായിരുന്നു താരത്തിന്റെ ന്യായീകരണം.
ഇപ്പോഴിതാ പതിവ് പോലെ വീണ്ടുമൊരു ചൂടൻ ഫോട്ടോഷൂട്ടിലൂടെ താരം വൈറലായിരിക്കുകയാണ്.
പ്രഭാതഭക്ഷണം എന്ന അടിക്കുറിപ്പോടെയാണ് ഉർഫി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീൽസിൽ ടോപ്‌ലെസ് ആയി പോസ് ചെയ്യുന്ന താരം ഒരു പ്ലേറ്റും വൈൻ ഗ്ലാസും ഉപയോഗിച്ചാണ് സ്വകാര്യ ഭാഗങ്ങൾ മറച്ചിരിക്കുന്നത്. വീഡിയോ അപ്‌ലോഡ് ചെയ്ത് 20 മിനിട്ടിനുള്ളിൽ പതിനായിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റുകളും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉർഫി ജനഹൃദയങ്ങളിൽ ചേക്കേറിയത്.