
കല്യാണത്തിന് പല രീതിയിലുള്ള വീഡിയോകളും ചിത്രങ്ങളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ പതിവാണ്. അടുത്തിടെയായി നിരവധി വിവാഹ ഫോട്ടോഷൂട്ടുകളും വീഡിയോകളും വെെറലാകുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
മറ്റ് വിവാഹ വീഡിയോകളിൽ നിന്ന് അൽപം വ്യത്യസ്തമാണിത്. വധുവും വരനും നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന്റെ ഇടയിൽ വധു തറയിൽ വീഴുന്നതും വരൻ വീഴാതെ പിടിച്ച് നിൽക്കാൻ നോക്കുന്നതും വീഡിയോയിൽ കാണാം.
ജയ്‌പൂർ പ്രീ വെഡിംഗ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വരനും വധുവും നൃത്തം ചെയ്യുന്നതിന്റെ ഇടയ്ക്ക് വരന് ബാലൻസ് നഷ്ടപ്പെടുകയും തുടർന്ന് വധു നിലത്ത് വീഴുന്നതും വീഡിയോയിൽ ഉണ്ട്. ഡിസംബർ 15നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ലെെക്കുകളും നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ 12 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.
View this post on Instagram A post shared by Prewedding in jaipur (@jaipur_preweddings)