pm-modi

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ഹീരാബെൻ മോദിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് തിരിക്കും.

തൊണ്ണൂറ്റിയൊൻപതുകാരിയായ ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
യുഎൻ മേത്ത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ബി ജെ പി എം എൽ എ ദർശന ബെൻ വാഗേല ജെയ്ൻ ആശുപത്രിയിലെത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ മോദി അമ്മയെ സന്ദർശിച്ചിരുന്നു.