
ഷാജി കൈലാസിന്റെ ഹണ്ട് ആരംഭിച്ചു
സ് ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സസ്പെൻസ്, ഹൊറർചിത്രം ഹണ്ട് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. ഭാവന ആദ്യ ഷോട്ടിൽ അഭിനയിച്ചു. പി.ജി. റസിഡന്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് കഥാവികസനം. ഭാവനയാണ് ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്.അദിതി രവിയുടെ ഡോ.സാറ മറ്റൊരു പ്രധാന കഥാപാത്രമാണ്.തുടക്കം മുതൽ അവസാനം വരെയും പ്രേഷകനെ ഉദ്വേഗത്തിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പക്കുന്നത്.അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യ നായർ, സോനുഎന്നിവരാണ് മറ്റ് താരങ്ങൾ. രചന - നിഖിൽ. എസ്. ആനന്ദ്.ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ബി. കെ .ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു.ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ ആണ് നിർമാണം.പി.ആർ. ഒ വാഴൂർ ജോസ്.