
ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. താരത്തിന്റെ മകൾ സിവയ്ക്കും ആരാധകരേറെയാണ്. മലയാളത്തിൽ പാട്ടുപാടുന്ന കൊച്ചുമിടുക്കിയുടെ വീഡിയോയൊക്കെ ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ധോണിയുടെ ഫുട്‌ബോൾ ഭ്രമവും മകൾക്ക് ലഭിച്ചിട്ടുണ്ട്. അർജന്റീനൻ നായകൻ ലയണൽ മെസി ഒരു സമ്മാനം അയച്ചുനൽകിയ സന്തോഷത്തിലാണ് സിവയിപ്പോൾ. എന്താണ് ആ സമ്മാനം എന്നല്ല? മെസി ഒപ്പിട്ട അർജന്‍റീന ടീമിന്‍റെ ജഴ്സിയാണ് സിവയ്ക്ക് കിട്ടിയിരിക്കുന്നത്.
മെസിയുടെ ഈ ജഴ്സി ഇട്ടുനിൽക്കുന്ന ചിത്രം സിവ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സിവയ്ക്ക് എന്ന് എഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈ താരപുത്രിയ്ക്കുള്ളത്.