
കുടുംബസമേതം വത്തിക്കാനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ചാക്കോച്ചൻ പങ്കുവച്ചു.അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ യാത്ര. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങൾ ഈ വർഷം ഏറെ പ്രശസ്തി നേടിക്കൊടുത്തു. പട ആണ് മറ്രൊരു ശ്രദ്ധേയ ചിത്രം. പുതുവർഷത്തിൽ എന്താടാ സജി, ചാവേർ, 2018 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യും