
ന്യൂഡൽഹി: രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകൾ കുതിച്ചുയരാൻ സാദ്ധ്യത. അടുത്ത നാൽപ്പത് ദിവസം നിർണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കും.
Next 40 days crucial as India may see COVID cases surge in mid-January: Health Ministry Sources
— ANI Digital (@ani_digital) December 28, 2022
Read @ANI Story | https://t.co/TrfZK0l7gR#Covidcases #COVID19 #India #Corona #coronavirus pic.twitter.com/7aUfKXFiwq