oommenchandy

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. എ ജയശങ്കർ. കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സി ബി ഐയെ ഏൽപിച്ചത് ദൈവാധീനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

"മാപ്പു നൽകൂ മഹാമതേ...ആറു പതിറ്റാണ്ടിലധികം നീണ്ട പൊതു പ്രവർത്തന കാലത്ത് ഉമ്മൻചാണ്ടി ഇതുപോലെ ഒരാരോപണം ഒരിക്കലും നേരിട്ടിട്ടില്ല. പരാതിക്കാരി പറയുന്നത് വേദവാക്യം എന്നാണ് നീതിപീഠം പോലും പറയുന്നത്. കേസന്വേഷണം കേരള പൊലീസിനു വിട്ടു കൊടുക്കാതെ സിബിഐയെ ഏല്പിച്ചത് ദൈവാധീനം."- എന്നാണ് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്തയ്‌ക്കൊപ്പം ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഉമ്മൻചാണ്ടിയ്ക്കും മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബി ജെ പി ദേശീയ നേതാവുമായ എ പി അബ്ദുള്ളക്കുട്ടിയ്ക്കുമാണ് ഇന്ന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി നേരത്തെ പ്രതികരിച്ചിരുന്നു.