house

ന്യൂഡൽഹി: 2022ൽ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിൽ വീട് വില്പനയിലുണ്ടായത് 50 ശതമാനം വളർച്ചയെന്ന് പ്രമുഖ ഹൗസിംഗ് ഇടനില സ്ഥാപനമായ പ്രോപ് ടൈഗർ. കോമിന്റെ പഠന റിപ്പോർട്ട്. ഒക്‌ടോബർ - ഡിസംബർ കാലയളവിൽ മാത്രം 19 ശതമാനമായിരുന്നു വളർച്ച. 80,770 വീടുകളാണ് ഇക്കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 67,890 യൂണിറ്റായിരുന്നു. ഡൽഹി, മുംബയ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ബംഗളൂരു, പൂനെ എന്നിവടങ്ങളിലാണ് പഠനം നടത്തിയത്.

2022ൽ ഈ എട്ടു നഗരങ്ങളിലെ വീട് വില്പന 50 ശതമാനം ഉയർന്ന് 3,08,940 യൂണിറ്റായി. 2021ൽ ഇത് 2,05,940 യൂണിറ്റായിരുന്നു. ഭവന വായ്പയുടെ പലിശനിരക്കിൽ വർദ്ധനവ് ഉപഭോക്താക്കൾ കാര്യമാക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ അഹമ്മദാബാദിലെ വീട് വില്പന 23 ശതമാനം ഉയർന്ന് 6,640 യൂണിറ്റായി. കഴിഞ്ഞ വർഷം 16,880 യൂണിറ്റുകളാണ് വിറ്റത്. എന്നാൽ ഈ വർഷം അത് 62 ശതമാനം വർദ്ധിച്ച് 27,310 യൂണിറ്റായി. എന്നാൽ ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ ബംഗളൂരുവിലെ വില്പന 30 ശതമാനം ഇടിഞ്ഞ് 6,560 യൂണിറ്റായി. മുൻ വർഷം ഇത് 9,420 യൂണിറ്റായിരുന്നു. എന്നാൽ 2022ൽ 22 ശതമാനം വളർച്ചയുമായി 30,470 യൂണിറ്റുകളാണ് ബംഗളൂരുവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 24,980 യൂണിറ്റായിരുന്നു. ചെന്നൈയിൽ ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ രണ്ട് ശതമാനം ഇടിഞ്ഞ് 3,160 യൂണിറ്റിലെത്തി. മുൻവർഷം ഇത് 3,210 യൂണിറ്റായിരുന്നു. എന്നാൽ 2022ലെ ആകെ വില്‌പന എട്ട് ശതമാനം ഉയർന്ന് 14,100 യൂണിറ്റായി. 2021ൽ 13,050 വീടുകളാണ് വിറ്റത്.

ഡൽഹി എൻ.സി.ആർ വിപണിയിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ വില്പന മൂന്ന് ശതമാനം ഇടിഞ്ഞ് വില്പന 4,280 യൂണിറ്റായി. മുമ്പത്തെ വർഷം ഇത് 4,430 യൂണിറ്റായിരുന്നു. എന്നാൽ 2022ലെ ആകെ വില്പന ഏഴ് ശതമാനം വർദ്ധിച്ച് 19,240 ആയി. 2021ൽ വില്പന 17,910 യൂണിറ്റായിരുന്നു.

ഹൈദരാബാദിൽ ഒക്‌ടോബർ - ഡിസംബർ കാലയളവിൽ 10,330 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം 4,280 വീടുകളാണ് വിറ്റത്. 2022ലെ ആകെ വില്പന 59 ശതമാനം ഉയർന്ന് 35,370 യൂണിറ്റായി. 2021ൽ ഇത് 22,240 യൂണിറ്റാണ്. കൊൽക്കത്തയിൽ, ഒക്‌ടോബർ - ഡിസംബർ കാലയളവിൽ വില്പന 18 ശതമാനം ഇടിഞ്ഞ് 2,130 യൂണിറ്റിലെത്തി. മുൻ വർഷം ഇത് 2,610 യൂണിറ്റായിരുന്നു. 2021ലെ 9,900 യൂണിറ്റിൽ നിന്ന് 2022ൽ ഡിമാൻഡ് 8 ശതമാനം ഉയർന്ന് 10,740 യൂണിറ്റായി. മുംബയിൽ ഒക്‌ടോബർ - ഡിസംബർ മാസങ്ങളിൽ വില്പന 40 ശതമാനം ഉയർന്ന് 31,370 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷത്തെ 58,560 യൂണിറ്റുകളിൽ നിന്ന് 87 ശതമാനം വളർന്ന് 1,09,680 വീടുകളാണ് വിറ്റത്.

വിറ്റത് 3,08,940 വീടുകൾ അഹമ്മദാബാദ്, ബംഗളൂരു

 2022ൽ എട്ട് നഗരങ്ങളിലായി വിറ്റ വീട്- 80,770 (ഒക്ടോബർ - ഡിസംബർ)

 2021ൽ- 67,890 (ഒക്ടോബർ - ഡിസംബർ)

 2022ൽ എട്ട് നഗരങ്ങളിലെ ആകെ വില്പന- 3,08,940

 2021ൽ എട്ട് നഗരങ്ങളിലെ ആകെ വില്പന- 2,05,940

 അഹമ്മദാബാദ് 2022ൽ- 27,310

 2021ൽ- 16,880

 ബംഗളൂരു 2022- 30,470

 2021ൽ- 24,980

 ചെന്നൈ 2022- 14,100

 2021- 17,910

 ഹൈദരാബാദ്- 35,370

 2021ൽ- 22,240

 ന്യൂഡൽഹി- 19,240

 2021ൽ- 17,910

 കൊൽക്കത്ത 2022- 10,740

 2021ൽ- 9,900

 മുംബയ്- 1,09,680

 2021ൽ- 58,560

 പൂനെ 2022- 62,030

 2021ൽ- 42,420