jio
ജി​യോ 5ജി സേവനങ്ങൾ 11 നഗരങ്ങളിൽ


ന്യൂഡൽഹി​: 11 നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ലഖ്‌നൗ, തിരുവനന്തപുരം, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല, സിരാക്പൂർ, ഖരാർ, ദേരബസി എന്നിവയാണ് ഈ നഗരങ്ങൾ.
ഇതോടെ, മൊഹാലി, പഞ്ച്കുല, സിരാക്പൂർ, ഖരാർ, ദേരബസ്സി പ്രദേശങ്ങൾ ഉൾപ്പെടെ തിരുവനന്തപുരം, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ് ട്രൈസിറ്റി എന്നിവിടങ്ങളിൽ 5 ജി​ സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി ജിയോ മാറിയെന്ന് ജി​യോ വൃത്തങ്ങൾ അറി​യി​ച്ചു.
ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇന്ന് മുതൽ അധിക ചെലവുകളില്ലാതെ 1 ജി​,ബി​.പി​. എസി​ന് മുകളി​ലുള്ള വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭി​ക്കുന്നതിന് ജി​യോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും

ഈ 11 നഗരങ്ങളിൽ ജിയോ ട്രൂ 5ജി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഞങ്ങൾ ട്രൂ 5 ജി സേവനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നായി ഇതിനെ മാറ്റുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഈ അവസരത്തിൽ ഒരു ജിയോ വക്താവ് പറഞ്ഞു. ഈ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കൾക്കുള്ള ആദരവ് കൂടി​യാണി​തെന്നും ജി​യോ വക്താവ് പറഞ്ഞു. 2023ന്റെ തുടക്കം മുതൽ ിയോ ട്രൂ 5ജി​ സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ലഭി​ക്കുന്നതി​നുള്ള അവസരമാണി​വർക്ക് ലഭി​ക്കുക.
ഈ നഗരങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളുമാണ്. ജിയോയുടെ ട്രൂ 5ജി സേവനം ആരംഭിക്കുന്നതോടെ മേഖലയിലെ ഉപഭോക്താക്കൾക്ക് മികച്ച ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് മാത്രമല്ല ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി തുടങ്ങിയ മേഖലകളിൽ വി​പുലമായ വളർച്ചാ അവസരങ്ങളും ലഭിക്കും.