അമേരിക്ക തണുത്തു മരവിക്കുകയാണ്, അസ്ഥികള്‍ പൊട്ടുന്ന തണുപ്പില്‍ ജനം നിസഹായാരാകുന്ന കാഴ്ച വിവരണങ്ങള്‍ക്ക് അതീതമാണ്. 100 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യം, രാജ്യത്തെ താപനില മൈനസ് 50. മരണ സംഖ്യ മിനിറ്റുകളുടെ ഇടവേളയില്‍ പെരുകുന്നു. രാജ്യം മുഴുവന്‍ കൂറ്റന്‍ മഞ്ഞു കൂമ്പാരങ്ങള്‍. കിട്ടിയ തക്കത്തിന് നഗരങ്ങള്‍ കീഴടക്കുന്ന കൊളളക്കാര്‍. വാഹനങ്ങള്‍ക്കുളളിലിരുന്നു മരവിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. അമേരിക്കയിലെ താപനില മൈനസ് 50 വരെ എത്തിതോടെ മരണ സംഖ്യ കുത്തനെ ഉയരുകയാണ്. മരണക്കളമായി മാറി കഴിഞ്ഞു യുഎസും കാനഡയും ജപ്പാനുമൊക്കെ. പലയിടങ്ങളിലും ആറടിയില്‍ കൂടുതല്‍ ഉയരത്തിലുളള മഞ്ഞു കൂന, ജീവനെടുക്കും. അമേരിക്കയില്‍ റെയില്‍, റോഡ് വ്യോമ ഗതാഗതങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. .100 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോള്‍ സര്‍വ്വനാശം വിതയ്ക്കുന്നത് . ശീതക്കൊടുങ്കാറ്റു മൂലം 1,707 ആഭ്യന്തര രാജ്യാന്തര വിമാനസര്‍വീസുകളാണ് യുഎസില്‍ റദ്ദാക്കിയത്. 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയില്‍ മുങ്ങിയ ഒരു വൈദ്യുതി സബ്‌സ്റ്റേഷന്‍ പൂട്ടി.ന്യൂയോര്‍ക്കിലാണ് സ്ഥിതി ഏറ്റവും കൂടുതല്‍ രൂക്ഷം. ജനങ്ങള്‍ ഇരുട്ടിലായിരിക്കുകയാണ്. രണ്ടര ലക്ഷം വീടുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ഈ നൂറ്റാണ്ടിലെ തന്നെ കൊടും ശൈത്യമാണ് ഇപ്പോഴത്തേതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ലഭ്യമാകുന്ന നിര്‍ദ്ദേശം. കാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തില്‍ മഞ്ഞു പൊതിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിയിരിക്കുന്നത്. കാനഡയിലും അതിശൈത്യം ജനജീവിതത്തെ സ്തംഭിപ്പിച്ചു. ജപ്പാനില്‍ നൂറുകണക്കിനു പേര്‍ക്ക് ഹിമപാതത്തില്‍ പരുക്കേറ്റു. വടക്കുകിഴക്കന്‍ ജപ്പാനില്‍ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിനിടയില്‍ തന്നെ കൊടും ശൈത്യത്തെ മറയാക്കി വന്‍ കൊളള അമേരിക്കയില്‍ നടക്കുന്നുണ്ട്. ജനം തണുത്തു മരവിക്കുമ്പോഴും, മരിച്ചു വീഴുമ്പോഴും ഇത്തരം പ്രവൃത്തികള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. മഞ്ഞുമൂടീയ ബഫലോ നഗരത്തില്‍ കൊള്ളക്കാര്‍ കടകള്‍ കൊള്ളയടിച്ച് സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മഞ്ഞിലകപ്പെട്ട് ചിലര്‍ക്ക് രണ്ടു ദിവസം വരെ കാറിനുള്ളില്‍ കഴിയേണ്ടി വന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. മൊണ്ടാനയിലും ഡെസ് മോണിസിലും അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നപ്പോള്‍ ലോവയില്‍ അത് മൈനസ് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. യുദ്ധ കാല സാഹചര്യത്തിനു തുല്യമാണ് അമേരിക്കയിലെ സ്ഥിതിയിപ്പോള്‍.. ഞായറാഴ്ച്ച മാത്രം അമേരിക്കയില്‍ നിന്നുള്ള 3000 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയത്. തദ്ദേശ ഭരണകൂടം പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം പടിഞ്ഞാറന്‍ ന്യുയോര്‍ക്കില്‍ മാത്രം 13 പേരാണ് കൊടും ശൈത്യത്തില്‍ മരണപ്പെട്ടത്.

snow