
തിരുവനന്തപുരം : ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വ സമീപനമെന്ന് പറയുന്നത് തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്റണി പറഞ്ഞു. മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും പള്ളിയിൽ പോകാം. പക്ഷേ ഹൈന്ദവ സുഹൃത്തുക്കൾ അമ്പലത്തിൽ പോയാൽ അപ്പോൾ മൃദു ഹിന്ദുത്വ ,സമീപനം എന്നു പറഞ്ഞാൽ മോദിഭരണം തിരിച്ചുവരുമെന്ന് ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങളെ മാത്രമല്ല ഭൂരിപക്ഷത്തെയും ഒപ്പം നിറുത്തണം. കോൺഗ്രസ് ശ്രമിക്കുന്നത് എല്ലാവരെയും ഒപ്പം നിറുത്താനാണെന്നും എ,കെ, ആന്റണി വ്യക്തമാക്കി.