kiwis

കറാച്ചി : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് റൺസിന്റെ ലീഡ് നേടി ന്യൂസിലാൻഡ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 438നെതിരെ മൂന്നാം ദിനം കളിനിറുത്തുമ്പോൾ കിവീസ് 440/6 എന്ന സ്കോറിലെത്തി. ടോം ലതാം(113),നായകൻ കേൻ വില്യംസൺ(105 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറികളും ഡെവോൺ കോൺവേയ്‌യുടെ(92) അർദ്ധ സെഞ്ച്വറിയും ഡാരിൽ മിച്ചൽ (42),ബ്ളൻഡേൽ (47) എന്നിവരുടെ പിന്തുണയുമാണ് കിവീസിനെ ലീഡിലെത്തിച്ചത്.