buffer-zone

തിരുവനന്തപുരം: സർവേ നമ്പർ ചേർത്ത പുതിയ ബഫർ സോൺ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഭൂപടത്തിൽ അവ്യക്തതയോ പിഴവുകളോ കണ്ടെത്തുകയാണെങ്കിൽ അടുത്ത മാസം ഏഴിനുള്ളിൽ പരാതി നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുറത്തിറക്കിയ കരട് ഭൂപടത്തിൽ അപാകതകളുണ്ടെന്ന് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പർ ഉൾപ്പെടുത്തിയ ഭൂപടം പ്രസീദ്ധീകരിച്ചത്.

അതേസമയം വിദഗ്ദ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടി. ബഫർസോണിന്റെ ആഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നൽകിയ‌ത്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സർവേയിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ദ്ധ സമിതിയുടെ ലക്ഷ്യം