
തൃശൂർ: ഇടവകയിൽ ആദ്യ കുർബാന ക്ളാസിനിടെ ബാലികയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ ക്രൈസ്‌തവ പുരോഹിതന് തടവും പിഴയും ശിക്ഷവിധിച്ച് കോടതി. തൃശൂർ പോക്‌സോ അതിവേഗ കോടതി ജഡ്‌ജി ബിന്ദു സുധാകരനാണ് ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ (49) കഠിന തടവിന് ശിക്ഷിച്ചത്. ഏഴ് വർഷം കഠിനതടവും ഇതിനുപുറമെ അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
2014ലാണ് സംഭവമുണ്ടായത്. ആദ്യ കുർബാന ക്ളാസിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ രാജു കൊക്കൻ വിളിച്ചുവരുത്തി ലൈംഗികാതിക്രമ നടത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സംഭവത്തിൽ നിർണായക തെളിവായതോടെയാണ് പുരോഹിതന് തടവ് ശിക്ഷ ലഭിച്ചത്. മറ്റ് കുട്ടികളും അദ്ധ്യാപകരും മറ്റ് പുരോഹിതരും സംഭവത്തിന് സാക്ഷിയായിരുന്നു.