
വത്തിക്കാൻ സിറ്റി: പോപ്പ് എമിറൈറ്റസ് ബെനഡിക്‌ട് പതിനാറാമന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്‌ച വിശ്വാസികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് ഒടുവിലാണ് മാർപ്പാപ്പ പെട്ടെന്ന് ഇക്കാര്യം സഭാ വിശ്വാസികളോട് ആവശ്യപ്പെട്ടത്. 95കാരനായ തന്റെ മുൻഗാമിയെ ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശിക്കുകയും ചെയ്‌തതായാണ് വിവരം.
ബെനഡിക്‌ട് പതിനാറാമന്റെ രോഗത്തെ കുറിച്ച് വ്യക്തമാക്കിയില്ലെങ്കിലും അദ്ദേഹം വിദഗ്ദ്ധരായ ഡോക്‌ടർമാരുടെ കീഴിൽ ചികിത്സയിലാണെന്നാണ് വിവരം. ഒൻപത് വർഷം മുൻപ് 2013ലാണ് ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്. അതിന് ശേഷം അദ്ദേഹം പോപ്പ് എമിറൈറ്റസ് എന്ന സ്ഥാനത്ത് തുടരുകയാണ്. 2005ൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ വിടവാങ്ങിയതോടൊണ് അദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. വത്തിക്കാന്റെ 600 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്ഥാനം ഒഴിഞ്ഞ മാർപ്പാപ്പയാണ് ബെനഡിക്‌ട് പതിനാറാമൻ.