
പട്ടം പോലെ എന്ന മലയാളം ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തി തമിഴിലും ബോളിവുഡിലും ശ്രദ്ധേയയായ നടിയാമ് മാളവിക മോഹനൻ. സിനിമയോടൊപ്പം മോഡിലിംഗിലും മാളവിക സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ ആരാധകരാണ് മാളവികയുടെ ചിത്രങ്ങൾക്കുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് മാളവിക പങ്കു വച്ചിരിക്കുന്നത്. ബ്രൈറ്റ് യെല്ലോയിൽ സാറ്റിൻ കട്ട് ഔട്ട് ഫിറ്റിലാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. തൈ ഹൈ സ്ലിറ്റിലാണ് വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. മിനിമലിസ്റ്റ് ജുവലറിയും പ്രത്യേകതയാണ്.
ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ നിരവധി കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്. മത്സ്യകന്യകയെ പോലുണ്ട് എന്നാണ് ചിലരുടെ കമന്റ്. ബോളിവുഡിലെ തിരക്കേറിയ ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളാണ് മാളവിക. മലയാളത്തിൽ പട്ടം പോലെയ്ക്ക് ശേഷം നിർണായകം, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിലും മാളവിക അഭിനയിച്ചു. തമിഴിഷ രജനികാന്തിനൊപ്പവും വിജയ് എന്നിവർക്കൊപ്പവും അഭിനയിച്ചു. പ്രഭാസിന്റെ നായികയായി രാജ ഡീലക്സ് എന്ന ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് മാളവിക. കൂടാതെ പാ രഞ്ജിത്ത് - വിക്രം ചിത്രം തങ്കലാനിലും മാളവിക അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ മാത്യു തോമസിനൊപ്പം ക്രിസ്റ്റി എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.