hh

വാസ്തു ശാസ്ത്രം പോലെ ഫെങ്ഷൂയിയും വീടുമായി ബന്ധപ്പെട്ട് ആളുകൾ വിശ്വസിക്കുന്ന ഒന്നാണ്. വീട്ടിൽ പോസിറ്റീവ് എനർജി നിലനിറുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഫെങ്ഷൂയി ഉപയോഗിക്കുന്നത്. വീട്ടിൽ പോസിറ്റീവ് എനർജി നിലനിറുത്താൻ ഫെങ്ഷൂയിൽ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം

വീട്ടിലു ബെഡ്റൂമിലും ചെറു പൂച്ചെടികൾ വളർത്തുന്നത് നല്ലതാണ്. അവ തെക്ക് പടിഞ്ഞാറ് മൂലയിൽ തന്നെയാണെന്ന് ഉറപ്പാക്കണം. കള്ളിച്ചെടികളോ മുള്ളുള്ള ചെടികളോ ഒരിക്കലും മുറികളിൽ ഉപയോഗിക്കരുത്. ഇത് ലക്ഷണക്കേടാണ്. മുറിയിൽ ഇലയോ പൂവോ വീഴുന്നുണ്ടെങ്കിൽ അവ ഉടൻ തന്നെ നീക്കം ചെയ്യണം.

കിടപ്പുമുറി ഒരിക്കലും തുറന്നു കിടക്കുന്ന വാതിലോടെയാകാൻ പാടില്ല. കിടപ്പുമുറിയുടെ വാതിൽ അടഞ്ഞുകിടക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഇത്തരം കാര്യങ്ങൾ ചെയ്താൽ വീട്ടിൽ പോസിറ്റിവ് എനർജി നിറയും.