shaleesh

പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു താമസം. ഹൃദയസ്‌തംഭനമാണ് മരണ കാരണം.

മണ്ഡലപൂജയുടെ ഭാഗമായി നാഗ്പൂർ അയ്യപ്പക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുപോകും. ആറ്റിങ്ങൽ ചാത്തുംപാറ സ്വദേശിയാണ്. അച്ഛൻ: ശശിധരൻ, അമ്മ: ലീല, അർച്ചനയാണ് ഭാര്യ. പ്രീത് ആണ് മകൻ.