death

പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ അപകടം. ഒഴുക്കിൽപ്പെട്ട നാട്ടുകാരൻ ഗുരുതരാവസ്ഥയിലാണ്. പാലത്തിങ്കൽ സ്വദേശി ബിനു ആണ് ചികിത്സയിൽ കഴിയുന്നത്. പത്തനംതിട്ട വെണ്ണികുളത്താണ് അപകടം. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിനുവേണ്ടിയായിരുന്നു മോക്ഡ്രിൽ.

നീന്തലറിയാവുന്ന പ്രദേശവാസികൾ വേണമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബിനു അടക്കം നാലുപേർ സന്നദ്ധത അറിയിച്ചെത്തി. തുടർന്ന് ഇവർ വെള്ളത്തിലിറങ്ങി. ബിനുവിനെ ഒഴുക്കിൽപ്പെട്ട് കാണാതായതോടെ ഫയർഫോഴ്സടക്കം പരിശോധന നടത്തി. ബിനുവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തയുടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.