
ന്യൂഡൽഹി: അനുവാദമില്ലാതെ അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തുകഴിച്ച ജോലിക്കാരിക്ക് ക്രൂരമർദ്ദനവും വധ ഭീഷിണിയും. നോയിഡയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്. ഇരുപതുവയസുകാരി അനിതയ്ക്കാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. അനിതയെ വീട്ടുടമസ്ഥയായ ഷെഫാലി കൗൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് വധ ഭീഷണിയെക്കുറിച്ച് യുവതി പ്രതികരിച്ചത്.
കുറച്ചുനാളുകായി ഷെഫാലിയുടെ ഫ്ളാറ്റിലെ ജോലിക്കാരിയാണ് അനിത. നിസാര പ്രശ്നങ്ങുടെ പേരിൽപ്പോലും ക്രൂരമായി മർദ്ദിക്കുകയായിരുുന്ന. പലപ്പോഴും ആവശ്യത്തിന് ഭക്ഷണവും നൽകില്ലായിരുന്നു. ഇതോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ അനിത ശ്രമിച്ചു. എന്നാൽ ദുപ്പട്ടകൾ കൂട്ടിച്ചേർത്ത് കെട്ടി താഴേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി പിടികൂടി ഷെഫാലിയെ ഏൽപ്പിച്ചു. തുടർന്നായിരുന്നു ക്രൂരമർദ്ദനം. അനിതയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയാക്കിയെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ല.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോൾ താഴത്തെ നിലയിൽ നിന്ന് നാലാമത്തെ നിലവരെ തന്നെ ഷെഫാലി വലിച്ചിഴച്ചുകൊണ്ടാണ് പോയതെന്നാണ് അനിത പറയുന്നത്. തുടർന്ന് കഴുത്ത് ഞെരിക്കുകയും മുഖത്തുൾപ്പടെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പടിക്കെട്ടിലൂടെ അനിതയെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്രിസ്മസിന്റെ പിറ്റേന്നാണ് ശർക്കര കഴിച്ചതിന് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നതെന്നാണ് അനിത പറയുന്നത്. ചെരിപ്പുകൊണ്ട് അടിക്കുകയും തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പറയുന്നു.
പുറത്തുവന്ന ദൃശ്യങ്ങളുടെയും അനിതയുടെ പിതാവിന്റെയും പരാതിൽ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അന്വേഷണ ഉദ്വോഗസ്ഥർ അറിയിച്ചു.