nepoleon-fernandes

കോട്ടയം: ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച ജീവനക്കാരന് സസ്‌പെൻഷൻ. കൊല്ലം സ്വദേശിയായ നെപ്പോളിയൻ ഫെർണാണ്ടസിനാണ് സസ്‌പെൻഷൻ ലഭിച്ചത്. 180 മില്ലി വരുന്ന മദ്യക്കുപ്പി ഇയാളുടെ പക്കൽനിന്ന് പിടികൂടി.

മുണ്ടിനുള്ളിൽ മദ്യകുപ്പി ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് മദ്യം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യം വാങ്ങുന്നതിനായി പുറത്ത് ക്യൂനിന്നയാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.