
ന്യൂഡൽഹി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൈനയടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പുറപ്പെടുന്നതിന് മുമ്പ് എയർ സുവിധയിൽ പരിശോധനാഫലം അപ്‌ലോഡ് ചെയ്യണം. അടുത്തമാസം ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
2023 ജനുവരി ഒന്നുമുതൽ ചൈന, ഹോങ്കോംഗ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ,തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധനാഫലം നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മാൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
RT-PCR test has been made mandatory for flyers coming from China, Hong Kong, Japan, South Korea, Singapore and Thailand from 1st January 2023. They will have to upload their reports on the Air Suvidha portal before travel.
— Dr Mansukh Mandaviya (@mansukhmandviya) December 29, 2022
ചൈനയടക്കമുള്ള രാജ്യങ്ങൾ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം. ഇന്ത്യയിലും പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകൾ കുതിച്ചുയരാൻ സാദ്ധ്യതയുണ്ടെന്നും അടുത്ത നാൽപ്പത് ദിവസം നിർണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജ്യം കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാദ്ധ്യതയുണ്ട്.