
നാരായണ ഭട്ടതിരി
കൈയക്ഷരത്തിന്റെ കലയാണ് കാലിഗ്രാഫി. അതോടൊപ്പം അതൊരു ചിത്രകലയുമാണ്. അക്ഷരങ്ങളുടെയും വാക്കുകളുടെയും ആത്മാവുൾക്കൊള്ളുന്ന ചിത്രങ്ങൾ വരയ്ക്കുന്ന കല. പല ഭാഷകളിൽ ഇന്ത്യയിലെ പ്രമുഖ കാലിഗ്രാഫർമാർ കേരളകൗമുദി വായനക്കാർക്കായി എഴുതിയ മനോഹരമായ
പുതുവത്സര ആശംസകൾ കാണാം...
ഒപ്പം എഴുതിയവരെയും...
സമ്പാദക- അരുണിമ കൃഷ്ണൻ
നാരായണ ഭട്ടതിരി
ആഗോള ഖ്യാതി നേടിയ കേരളത്തിലെ ഏറ്റവും പ്രശസ്തനായ കാലിഗ്രാഫർ. നാല് പതിറ്റാണ്ടിലേറെക്കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ കഥകളുടെയും കവിതകളുടെയും തലക്കെട്ടുകളായി പുസ്തകങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതം.
സഞ്ജീവ് കുമാർ
നിരവധി ഭാഷകളിൽ കാലിഗ്രഫിയുടെ പരീക്ഷണങ്ങൾ നടത്തുന്ന വിദ്യാർത്ഥിയാണ് സഞ്ജീവ് കുമാർ. പഞ്ചാബിയിലും ഒഡിയയിലും സഞ്ജീവ് കുമാർ എഴുതിയ ആശംസകൾ.
ഡോ.ഡി. ഉദയകുമാർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഗുവാഹത്തിയിലെ അസോസിയേറ്റ് പ്രൊഫസറും ഡിസൈൻ ഡിപ്പാർട്ട്മെന്റ് മേധാവിയും ഇന്ത്യൻ റുപ്പി ചിഹ്നത്തിന്റെ ഡിസൈനറുമാണ് ഡോ.ഡി. ഉദയകുമാർ..തമിഴ്.
സുരേഷ് കെ.നായർ
ബനാറസ് ഹിന്ദു സർവകലാശാലയിലെ  വിഷ്വൽ ആർട്ട് അദ്ധ്യാപകനായ സുരേഷ് കുമാർ കേരള സർക്കാരിന്റെ 2005 ലെ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവാണ്.മലയാളം.
മുകേഷ് കുമാർ
വിഷ്വൽ ആർട്ടിസ്റ്റും കാലിഗ്രാഫറുമാണ് മുകേഷ് കുമാർ. മദ്ധ്യപ്രദേശിലെ ഖജുരാഹോ ഫൈൻ ആർട്ട് കോളേജിൽ നിന്ന് അപ്ലൈഡ് ആർട്ടിൽ ബി.എഫ്.എ നേടിയ മുകേഷ് കുമാർ ഒരു മികച്ച സംഘാടകൻ കൂടിയാണ്.ഹിന്ദി.
അച്യുത് പാലവ്
ദേവനാഗരിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും കാലിഗ്രഫിയിലൂടെ തന്റേതായ ഇടം നേടിയ ആളാണ് അച്യുത് പാലവ്. 'അച്യുത് പാലവ് സ്കൂൾ ഓഫ് കാലിഗ്രഫി"യുടെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിന്റെ കാലിഗ്രഫി വർക്കുകൾ വിവിധ രാജ്യങ്ങളിലെ ആർട്ട് ആർക്കൈവുകളുടെയും മ്യൂസിയങ്ങളുടെയും ശേഖരത്തിലുണ്ട്.ദേവനാഗരി.
ഷിപ്ര രോഹ്ത്ഗി
മോണ്ട് ബ്ലാങ്ക്, ലൂയി വിറ്റൺ, ഡിയോർ, ചാനൽ, ബി.എം.ഡബ്ല്യൂ, സത്യ പോൾ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളിൽ പ്രവർത്തിക്കുന്ന ഡൽഹിയിലെ പ്രമുഖ കാലിഗ്രാഫറാണ് ഷിപ്ര രോഹ്ത്ഗി. ഇന്ത്യാ പോസ്റ്റ് ഹെഡ് ഓഫീസിനുവേണ്ടിയുള്ള സൗന്ദര്യവൽക്കരണ പദ്ധതിയും മോണ്ട് ബ്ലാങ്കിന്റെ 2018-2022 ഔദ്യോഗിക കാലിഗ്രാഫർ കൂടിയായ ഷിപ്രയാണ് ചെയ്യുന്നത്.മലയാളം.
ഇങ്കു കുമാർ
നിരവധി അംഗീകൃത ബ്രാൻഡുകളിലെ കാലിഗ്രഫി വിഭാഗം കൈകാര്യം ചെയ്യുന്ന 'കാലിആർട്ട് എന്ന സ്റ്റുഡിയോയുടെ സ്ഥാപകനാണ് ഇങ്കു കുമാർ. ബംഗാളി.