
അശ്വതി : സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ലഭിക്കും. സത്കീർത്തി, പരസ്യങ്ങളിൽ ഭ്രമിച്ച് മാനനഷ്ടം, ധനനഷ്ടം, ആരോഗ്യനഷ്ടം, സമയനഷ്ടം എന്നിവ അനുഭവപ്പെടും.
ഭരണി : പുതിയ വ്യാപാരസംരംഭങ്ങൾക്ക് നേതൃത്വം നൽകും. യന്ത്രത്തകരാറുകൊണ്ട് ധനനഷ്ടം സംഭവിക്കൽ. മാന്യമായ പെരുമാറ്റം.
കാർത്തിക : ആദ്ധ്യാത്മിക പരിപാടികളിലും സാംസ്കാരിക പരിപാടികളിലും രാഷ്ട്രീയ പരിപാടികളിലും സംബന്ധിച്ച് വിലപെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കും.
രോഹിണി : ഇണയുമായി പിണങ്ങും. രാഷ്ട്രീയ കാര്യങ്ങളിൽ മെച്ചപ്പെട്ട സ്ഥാനങ്ങൾ വഹിക്കാൻ കഴിയും. വിദേശ രാഷ്ട്രങ്ങൾ സന്ദർശിക്കാനുള്ള അനുമതി ലഭിക്കൽ.
മകയിരം : നേത്രരോഗം പിടിപെടൽ. നവീന വസ്ത്രാഭരണലബ്ധി. വിദേശ നിർമ്മിതമായ വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. സന്താനങ്ങളുടെ ജോലികാര്യങ്ങൾക്കായി അലച്ചിൽ.
തിരുവാതിര : നിറുത്തിവച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കൽ. ഗുരുജനപ്രീതി, കർമ്മരംഗത്ത് ബഹുമതി ലഭിക്കൽ.
പുണർതം : ഭാഗ്യക്കുറി ലഭിക്കൽ, മേലധികാരികളിൽനിന്ന് പ്രോത്സാഹനവും അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും, നിറുത്തിവച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കും.
പൂയം :ബന്ധുജന സഹായം. കർമ്മവ്യാപാരരംഗത്ത് അഭിവൃദ്ധി. രോഗ വിമുക്തി. പുണ്യദേവാലയ സന്ദർശനം. തീർത്ഥാടനം, പന്തുകളി, ചൂതുകളി എന്നിവയിൽ താത്പര്യം.
ആയില്യം : ഭോജനസൗഖ്യം, വ്രതാനുഷ്ഠാനം, ഉദ്യോഗാർത്ഥികൾക്ക് ചെറിയ ജോലി ലഭിക്കൽ. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രതിസന്ധി. കലാസാഹിത്യ പ്രവർത്തനം.
മകം : സുഹൃത്തുക്കളിൽ നിന്നും വഞ്ചനയും മോശമായ പെരുമാറ്റവും. ഉൗഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കൽ. കുടുംബത്തിൽ വിവാഹം നടക്കും.
പൂരം : വിവാഹമോചനംകഴിഞ്ഞ് പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സമയം വന്നുചേരൽ. പുണ്യദേവാലയങ്ങൾ സന്ദർശിക്കും.
ഉത്രം : ഗുരുജന പ്രീതി, തൊഴിൽസംബന്ധമായി വിദേശയാത്ര. കൂട്ടുക്കച്ചവടത്തിൽ വഞ്ചനമൂലം കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരും.
അത്തം : പ്രസവാവശ്യങ്ങൾക്കും രോഗനിർണ്ണയ ആവശ്യങ്ങൾക്കുമായി ആശുപത്രിവാസം. രാഷ്ട്രീയപരമായി നേട്ടങ്ങൾ കൈവരിക്കൽ. നിദ്രാഭംഗം.
ചിത്തിര : വിശ്വസിച്ചുറപ്പിച്ച വിവാഹം നീട്ടിവയ്ക്കൽ. വിമർശനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുക. ഉദരരോഗം, നേത്രരോഗം എന്നിവ പിടിപെടൽ.
ചോതി: അഗ്നിഭയം, മൃഗങ്ങളിൽനിന്നും കീടങ്ങളിൽനിന്നും രോഗബാധ, ഉൗഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കൽ. കുടുംബത്തിൽ വിവാഹം നടക്കും.
വിശാഖം : വിദ്വൽ സദസുകളിൽവച്ച് ആദരിക്കപ്പെടും. കൂട്ടായ പ്രവർത്തനം മൂലം കുടുംബ സൗഖ്യം. രോഗവിമുക്തി. വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടൽ.
അനിഴം : അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാനിടയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങൾക്കായി കുറെ സമയം നീക്കിവയ്ക്കൽ.ശത്രുക്കൾ ഉണ്ടാക്കിയ കള്ളക്കേസുകളിൽനിന്നും ഉൗരിപോരാൻ കഴിയും.
തൃക്കേട്ട : സ്ഥാനചലനം. മാനഹാനി, പരീക്ഷാദികളിൽ വിജയം. വാഹന സംബന്ധമായി കഷ്ടനഷ്ടങ്ങൾ. ശത്രുശല്യം.
മൂലം : കൂട്ടുക്കച്ചവടത്തിൽ നല്ല വരുമാനം. ശത്രുഭയം, ഭവനവായ്പ, ഗുരുജനപ്രീതി, ഭാഗ്യക്കുറി ലഭിക്കൽ. നിറുത്തിവച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കും.
പൂരാടം : വിവാഹകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും. വിരുന്നുകാരിൽനിന്നും ശല്യമുണ്ടാകും. പൊതുചടങ്ങുകളിൽ സംബന്ധിക്കാൻ ഇടയുണ്ട്.
ഉത്രാടം : കുടുംബകലഹം. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കൽ. വ്യവസായ പുരോഗതി. പുതിയ ഗൃഹം വയ്ക്കാൻ യോഗം.
തിരുവോണം :ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. വിദേശയാത്ര.വിദ്യാർത്ഥികൾക്ക് വിജയ സാധ്യത. ഭൂമി കൈമാറ്റം.
അവിട്ടം : സ്വജനവിരോധം, പ്രണയസാഫല്യം. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കൽ. യാത്രാക്ളേശം, വിഷഭീതി. വ്യവഹാര വിജയം.
ചതയം : പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ജീവിതക്രമങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഭൃത്യജനങ്ങളിൽനിന്നും സഹായ സഹകരണം.
പുരൂരുട്ടാതി : പ്രവർത്തന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധയും താത്പര്യവും പുലർത്തും. വിവാഹാദിമംഗളകാര്യസിദ്ധി. ഗൃഹോപകരണം വാങ്ങിക്കൽ.
ഉതൃട്ടാതി : വിരുന്നുകാരിൽനിന്നും ശല്യമുണ്ടാകും. പൊതുജനങ്ങളുടെ ആരാധനാപാത്രമാകും. പൊതുചടങ്ങുകളിൽ സംബന്ധിക്കാനിടയുണ്ട്. നേട്ടങ്ങൾ കൈവരിക്കും.
രേവതി : ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കും. മാനസികമായി ശക്തി വർദ്ധിക്കും. പ്രമുഖ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും