തിരുവനന്തപുരം:കാഥികൻ കെടാമംഗലം സദാനന്ദന്റെ സ്മരണാർത്ഥം കെടാമംഗലം സദാനന്ദൻ സ്മാരക കലാ-സാംസ്ക്കാരിക വേദി നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. 'കലാ സാഗര' പുരസ്കാരത്തിന് ഹേമന്ദകുമാറും (സിനിമ) 'ശ്രേഷ്ഠ കഥാനിധി' പുരസ്കാരത്തിന് യതി കുമാറും (നാടകം) 'കാഥികരത്ന' പുരസ്കാരത്തിന് വഞ്ചിയൂർ പ്രവീൺ കുമാറും (കഥാപ്രസംഗം) 'കലാ ശ്രേഷ്ഠ' പുരസ്കാരത്തിന് വിജയൻ അയാടത്തും (നാടകം) അർഹരായി.25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ആലപ്പി ഋഷികേശ്, സൂരജ് സത്യൻ,പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2023 ഏപ്രിലിൽ വടക്കൻ പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.