death

നോംപെൻ: കംബോഡിയയിലെ പോയിപെറ്റിലുള്ള ഗ്രാന്റ് ഡയമണ്ട് സിറ്റി കാസിനോയിലുണ്ടായ തീപിടിത്തത്തിൽ 19 പേർക്ക് ദാരുണാന്ത്യം. 50ലേറെ പേർക്ക് പരിക്കേറ്റു. തായ്‌ലൻഡ് അതിർത്തിയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം.

വിദേശികളടക്കം നൂറുകണക്കിന് പേരാണ് കാസിനോയിലുണ്ടായിരുന്നത്. തായ്‌ പൗരൻമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒന്നാം നിലയിൽ നിന്നാരംഭിച്ച തീ മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. മരിച്ചവരിൽ കൂടുതലും കെട്ടിടത്തിന്റെ മുകൾ നിലകളിൽ കുടുങ്ങിയവരാണ്. മരണസംഖ്യ ഉയർന്നേക്കും. അപകട കാരണം വ്യക്തമല്ല.