
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
(2022 ഡിസംബർ 30 - 1197 ധനു 15 വെള്ളിയാഴ്ച. പുലർന്ന ശേഷം 11 മണി 23 മിനിറ്റ് 52 സെക്കന്റ് വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം)
അശ്വതി: കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും. ജോലിയിൽ പുതിയ വഴിത്തിരിവിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാനായേക്കും.
ഭരണി: അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും. പ്രശസ്തി, വസ്ത്രലാഭം, അന്നലാഭം എന്നിവ ലഭിക്കും.
കാര്‍ത്തിക: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം, പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. രോഹിണി: ദൂരയാത്രാക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം. ബന്ധു വിയോഗം ഉണ്ടായേക്കും. ചെറിയ ചില വസ്തുക്കൾ നഷ്ടപ്പെടാൻ ഇടയുണ്ട്.
മകയിരം: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം. വിവാഹ ബന്ധത്തിൽ ചില തടസങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
തിരുവാതിര: തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത. ലോൺ എടുക്കുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള കടം വാങ്ങുന്നതിനോ സാഹചര്യമുണ്ടായേക്കും.
പുണര്‍തം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. അലച്ചിൽ കൂടിയേക്കും. സഹോദരനെക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കും.
പൂയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം. സാമ്പത്തിക കാര്യത്തിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്ന് നിരവധി സഹായങ്ങൾ പ്രതീക്ഷിക്കാം.
ആയില്യം: ജോലി ഭാരം കുറയും, തൊഴില്‍ലാഭം. തര്‍ക്കങ്ങൾ പരിഹരിക്കാനാകും. അവകാശങ്ങൾ നേടിയെടുക്കാൻ ഇടയുണ്ട്. പ്രണയം വിജയിക്കും. സ്ഥാനക്കയറ്റം, ഊഹക്കച്ചവടത്തിൽ ലാഭം .
മകം: ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസില്‍ നേട്ടം. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലയളവാണ്. വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.
പൂരം: സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും. കച്ചവടത്തിൽ ഉയര്‍ച്ച കാണുന്നു. അഗ്നി ഭയം, അപവാദങ്ങൾ എന്നിവ ശ്രദ്ധിക്കണം. ഭാര്യാ ഗൃഹത്തിൽ നിന്നും ധനപരമായ സഹായങ്ങൾ ഉണ്ടായേക്കും.
ഉത്രം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍. ആര്‍ഭാട വസ്തുക്കളോട് താൽപര്യം വര്‍ദ്ധിക്കും. പ്രായമായവര്‍ക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് സാദ്ധ്യതയുണ്ട്.
അത്തം: ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ. ധനസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാകും. വീടുപണി ആരംഭിക്കാൻ സാധിക്കും.
ചിത്തിര: ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും. വിവാഹയോഗം, വാഹനയോഗം എന്നിയ്ക്ക് അനുകൂല സമയമാണ്.
ചോതി: ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുബസുഖം. ഭാഗ്യ വര്‍ദ്ധന, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അവസ്ഥ എന്നിവ പ്രതീക്ഷിക്കാം. വീട് മാറുന്നതിന് യോഗം കാണിക്കുന്നു.
വിശാഖം: തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും. അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. മനസമാധാനം അൽപം കുറഞ്ഞേക്കും.
അനിഴം: തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും. അനാവശ്യമായ യാത്രകളും ചെലവുകളും വര്‍ദ്ധിക്കും. കള്ളന്മാരെക്കൊണ്ട് ചില നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്.
കേട്ട: പൊതുജന പിന്തുണ കുറയും, തൊഴിൽപരമായി നഷ്ടങ്ങളുണ്ടായേക്കും. കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം.
മൂലം: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി. ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യതയുണ്ട്. സാമ്പത്തിക ക്ലേശത്തിന് സാദ്ധ്യത. ശത്രുക്കളിൽ നിന്നും അനുകൂലമല്ലാത്ത നീക്കങ്ങൾ ഉണ്ടായേക്കും.
പൂരാടം: അപകടങ്ങള്‍, പരാശ്രയത്വം, കേസുകളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഒത്തു തീര്‍പ്പ് ശ്രമങ്ങൾ നടത്തുന്നതാണ് നല്ലത്. ചെറിയ രോഗങ്ങൾ പോലും മൂര്‍ച്ചിക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം.
ഉത്രാടം: ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും. അനാവശ്യമായി പഴികേൾക്കേണ്ടി വന്നേക്കും. ചെറിയ രീതിയിലാണെങ്കിലും ആശുപത്രി വാസത്തിന് യോഗമുണ്ട്.
തിരുവോണം: വിദ്യാര്‍ദ്ധികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുബസുഖം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് അവര്‍ക്ക് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാനാകും. ചെറിയ രീതിയിലാണെങ്കിലും നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടാനിടയുണ്ട്.
അവിട്ടം: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം. ദേശാന്തര സഞ്ചാരം, പുണ്യ ക്ഷേത്ര ദർശനം എന്നിവയ്ക്ക് യോഗം കാണുന്നു. സന്താനത്തിന് തൊഴിൽ ലഭിച്ചേക്കും. ഉത്തമ ജീവിത പങ്കാളിയെ കണ്ടെത്താനാകും.
ചതയം: ഗൃഹം മോടിപിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും. യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കും, വാഹന യോഗം, വിനോദ വിദേശ യാത്രാ യോഗങ്ങൾ എന്നിവ കാണുന്നു.
പൂരുരുട്ടാതി: എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും. ഭാര്യ മൂലം അനുകൂലമായ അവസ്ഥ, ഭാര്യാഗൃഹത്തിൽ നിന്നും അനുകൂല കാര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വര്‍ദ്ധനവ്
ഉത്രട്ടാതി: കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും. പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത. ചെലവ് വര്‍ദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
രേവതി: യാത്രയില്‍ നേട്ടം. കുടുംബ സുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം. കൃഷി, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരാൻ സാദ്ധ്യതയുണ്ട്.