unity-statue

അഹമ്മദാബാദ്: ഗുജറാത്തിലെ നർമ്മദ ജില്ലയിലെ സ്റ്റാച്യു ഒഫ് യൂണിറ്റി പരിസരത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന 15 ഇലക്ട്രിക് ഓട്ടോറിക്ഷകൾ കത്തി നശിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എന്നാൽ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് ഓട്ടോറിക്ഷകൾക്ക് തീപിടിച്ചതെന്ന റിപ്പോർട്ടുകൾ സ്റ്റാച്യു ഒഫ് യൂണിറ്റി ഏരിയ ഡെവലപ്‌മെന്റ് ആൻഡ് ടൂറിസം ഗവേണൻസ് അതോറിട്ടി നിഷേധിച്ചു. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചാർജിംഗ് സ്റ്റേഷനിൽ നിന്ന് 35 അടി അകലെയാണ് ഓട്ടോകൾ കിടന്നിരുന്നത്. പ്രാദേശിക അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് ഇലക്ട്രിക് ഓട്ടോകളിലേക്ക് തീപടർന്നില്ല. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സ്വകാര്യ സ്ഥാപനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്റ്റാച്യു ഒഫ് യൂണിറ്റി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി സ്വകാര്യ സ്ഥാപനമാണ് 90ലധികം ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈകാര്യം ചെയ്യുന്നത്. പ്രാദേശിക ആദിവാസി സ്ത്രീകളാണ് ഡ്രൈവർമാർ. വഡോദര നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ കെവാഡിയയ്ക്ക് സമീപമാണ് സ്റ്റാച്യു ഒഫ് യൂണിറ്റി