sanju

രഞ്ജി ട്രോഫി: കേരളത്തിന് ജയിക്കാൻ 126 റൺസ് മതി

ജലജ് സക്സേനയ്ക്ക് ആറ് വിക്കറ്ര്

തിരുവനന്തപുരം:രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഛത്തിസ്ഗഡിനെതിരെ 126റൺസ് മാത്രമകലെ കേരളത്തെ വിജയം കാത്തിരിക്കുന്നു. ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 287 റൺസിന് ഛത്തിസ്ഗഡ് ഓൾഔട്ടായി. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങുന്ന കേരളം അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷ.

നേരത്തേ ഒന്നം ഇന്നിംഗ്സിൽ ഛത്തിസ്ഗഡ് 149 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് കേരളം ആദ്യ ഇന്നിംഗ്സിൽ 311 റൺസ് നേടി പുറത്തായി 162 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.

ഇന്നലെ 10/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഛത്തിസ്ഗഡിനെ സെഞ്ച്വറിയുമായി പൊരുതിയ പൊരുതിയ ക്യാപ്ടൻ ഹർപ്രീത് സിംഗാണ് (152) ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. 228 പന്ത് നേരട്ട് 12 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ഹർപ്രീതിന്റെ ഇന്നിംഗ്സ്. അമൻദീപ് ഖരെ (30), അജയ് മൻഡ്ൽ (22), ഷഹബാസ് ഹുസൈൻ (20) എന്നിവരാണ് ഹർപ്രീതിനെക്കൂടാതെ ഛത്തിസ്ഗഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ബൗളിംഗിൽ മികച്ച ഫോം തുടരുന്ന ജലജ് സക്സേനയാണ് ആറ് വിക്കറ്റ് നേടി ഛത്തിസ്ഗഡിന് രണ്ടാം ഇന്നിംഗ്സിലും വലിയ തലവേദനായയത്. ആദ്യ ഇന്നിംഗ്സിൽ ജലജ് അഞ്ച് വിക്കറ്റെടുത്തിരുന്നു.