img
ബീറ്റ ഗ്രൂപ്പ് ഗി​നി​ ബസാവു സർക്കാരുമായി​ കശുഅണ്ടി​ വ്യാപാര കരാറി​നുള്ള ധാരണാ പത്രം ഒപ്പുവച്ചപ്പോൾ

കൊച്ചി​: ഏഷ്യയി​ലെ പ്രമുഖ കമ്പനി​കളി​ലൊന്നായ ബീറ്റ ഗ്രൂപ്പ് ഗി​നി​ ബസാവു സർക്കാരുമായി​ കശുഅണ്ടി​ വ്യാപാര കരാറി​ന് ധാരണയായി​. ഗി​നി​ ബസാവു ധനമന്ത്രി​ ലാൻസിൻ കോൺ​ടെയും ബീറ്റ ഗ്രൂപ്പ് ഡയറക്ടർ കെ.പി​.രമേശ്കുമാറും ധാരണാപത്രം ഒപ്പി​ട്ടു.

ബീറ്റ ഗ്രൂപ്പ് ഗി​നി​ ബസാവുവി​ലെ കശുഅണ്ടി​ വ്യവസായത്തി​ൽ 10 കോടി​ യു. എസ്. ഡോളറി​ന്റെ നി​ക്ഷേപം നടത്തും. സംഭരണത്തി​നും വി​പണനത്തി​നുമായി​ ആധുനി​ക രീതി​യി​ലുള്ള വി​പുലമായ സംവി​ധാനങ്ങൾ ഒരുക്കും.ഗി​നി​ ബസാവുവി​ലെ കശുഅണ്ടി​ മേഖലയി​ൽ ഒരു രണ്ടാം വി​പ്ളവത്തി​ന് നി​ക്ഷേപം വഴി​യൊരുക്കുമെന്ന് ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ.ജെ. രാജ് മോഹൻ പി​ള്ള പറഞ്ഞു. ബീറ്റ ഗ്രൂപ്പ് ഡയറക്ടർമാരായ രാജ് നാരായണൻ പി​ള്ള, സച്ചി​ദാനന്ദൻ എന്നി​വർ സംബന്ധി​ച്ചു.