
കല്യാണത്തിന് പല രീതിയിലുള്ള വീഡിയോകളും ചിത്രങ്ങളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ പതിവാണ്. അടുത്തിടെയായി നിരവധി വിവാഹ ഫോട്ടോഷൂട്ടുകളും വീഡിയോകളും വെെറലാകുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
വിവാഹചടങ്ങിൽ വരണമാല്യം അണിയിക്കുന്നതിനിടെ പിറകിലേയ്ക്ക് മാറിയ വധുവിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. 'പ്രാചിടോമർ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വധു വരന്റെ കഴുത്തിൽ മാല ചാർത്തുന്നതുമുതലാണ് വീഡിയോ ആരംഭിക്കുന്നത്. വരൻ മാല ചാർത്താൻ ശ്രമിക്കുമ്പോൾ ഭാരമുള്ള ലഹങ്ക ധരിച്ച വധു ആർച്ച് പോലെ അനായാസം പിന്നിലേയ്ക്ക് മാറുന്നത് വീഡിയോയിൽ കാണാം. ശേഷം വരൻ വളഞ്ഞ് പോയി വരണമാല്യം അണിയിക്കുന്നു.
'യോഗയെ വളരെ ഗൗരവത്തോടെ കാണുന്ന വധു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലെെക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്. വധുവിന്റെ മെയ്‌വഴക്കത്തെ പ്രകീർത്തിക്കുന്നരാണ് ഏറെയും കമന്റു ചെയ്തിരിക്കുന്നത്.