pic

നികോഷ്യ : പ്രതിരോധ, സൈനിക സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ട് ഇന്ത്യയും സൈപ്രസും. ഇന്നലെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിലെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സൈപ്രസ് വിദേശകാര്യ മന്ത്രി ഇയനിസ് കസൗലിഡസും തമ്മിൽ തലസ്ഥാനമായ നികോഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. കൂടാതെ, സൗരോർജം, കുടിയേറ്റം എന്നിവ സംബന്ധിച്ച മറ്റ് രണ്ട് സമ്മതപത്രങ്ങളിലും ഇരുവരും ഒപ്പിട്ടു.