messi

ലോകകപ്പ് നേട്ടത്തിന് മുൻപ് തന്നെ ഫുട്ബാളിലെ മിശിഹ എന്ന വിളിപ്പേരുള്ള മെസിയ്ക്ക് ഇപ്പോൾ ദൈവതുല്യമായ പരിവേഷമാണ് തന്റെ രാജ്യത്ത് ലഭിച്ച് വരുന്നത്. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങൾക്കായി ലോകകപ്പ് ഉയർത്തിയ നായകനെ അർജന്റീനക്കാർ ഇത് വരെ സ്നേഹിച്ച് തീർന്നിട്ടില്ല. ഇത് കൂടുതൽ വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ ആരാധകർ അടുത്തിടെ സോഷ്യൽ മീഡിയ വഴി പങ്കു വെയ്ക്കുകയുണ്ടായി. ലോകകപ്പ് വി‌ജയത്തിന് ശേഷം മെസി എവിടെ പോയാലും പുറകെ പിന്തുടരുന്ന പതിവ് തെറ്റിക്കാത്ത ആരാധക വൃന്ദത്തെ വീഡിയോയിൽ കാണാം.

തന്റെ സഹോദരി പുത്രിയുടെ ജന്മദിനം ആഘോഷിക്കാൻ പങ്കാളിയുമായി കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഇത്തവണ മെസിയെ ആരാധകർ വളഞ്ഞത്. ആരാധകർ കാറിന് ചുറ്റും കൂടിയിട്ടും പ്രസന്നവദനനായി കൈയുയർത്തി അവരോട് സ്നേഹപ്രകടനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

El que anda tranquilo por Rosario es Lionel Messi 😅

NUESTRO CAMPEÓN DEL MUNDO 😍🇦🇷🏆 pic.twitter.com/jJuC2ToeZ1

— TNT Sports Argentina (@TNTSportsAR) December 28, 2022