
കോഴിക്കോട്: മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കോഴിക്കോട് താലൂക്കിലെ മാവൂർ പഞ്ചായത്തിൽ വച്ചായിരുന്നു മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡ്രൈവർ ആംബുലൻസിൽ വച്ചും, അയാളുടെ കാറിൽവച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.