
കൊച്ചി: സ്‌റ്റാർ യൂണിയൻ-ദായ് ചി (എസ്.യു.ഡി) ലൈഫ് ഇൻഷ്വറൻസിന്റെ ബ്രാൻഡ് അംബാസഡറായി പ്രമുഖ ബാഡ്‌മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ എച്ച്.എസ്.പ്രണോയ് നിയമിതനായി. തോമസ് കപ്പിൽ ചരിത്രവിജയം നേടിയശേഷം പ്രണോയ് കൈകോർക്കുന്ന ആദ്യ ബ്രാൻഡാണ് എസ്.യു.ഡി ലൈഫ് ഇൻഷ്വറൻസ്.
പ്രമുഖ പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ജപ്പാനിലെ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ ദായ് ചി ലൈഫ് ഹോൾഡിംഗ്‌സ് എന്നിവയുടെ സംയുക്ത സംരംഭമാണ് എസ്.യു.ഡി ലൈഫ്. ഉപഭോക്താവിന്റെ ജീവനും സമ്പത്തിനും മികച്ച കരുതലേകുന്ന എസ്.യു.ഡി ലൈഫിന്റെ സേവനങ്ങൾക്ക് എച്ച്.എസ്.പ്രണോയിയുടെ പിന്തുണയും ഇനിയുണ്ടാകുമെന്ന് എസ്.യു.ഡി ലൈഫ് മാർക്കറ്റിംഗ് മേധാവി അരിന്ദം ഘോഷ് പറഞ്ഞു.