anu-agarwal

തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങിയ താരമാണ് അനു അഗർവാൾ. സ്നേഹവും സെക്സും തമ്മിലുള്ള വ്യത്യാസം വിവരിച്ച് അനു അഗർവാൾ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ലൈംഗികതയിൽ നിന്ന് തൃപ്തിപ്പെടുക എന്ന ആഗ്രഹം വർഷങ്ങൾക്കു മുൻപ് തന്നെ ഉപേക്ഷിച്ചതാണ്. പരിപാവനമായതും വളരെ സത്യസന്ധമായതുമായ സ്നേഹം ആഗ്രഹിക്കുന്നു. ഇതു കുട്ടികളിൽ നിന്നാണ് ഇപ്പോൾ ലഭിക്കുന്നത്. സ്നേഹത്തിനു വേണ്ടിയുള്ള തന്റെ ആഗ്രഹം പലവഴിയിൽ പൂർത്തീകരിക്കപ്പെടുന്നു. എന്നാൽ അതിൽ സെക്സില്ല. സെക്സ് സ്നേഹമല്ല. ഓരോ ചെറിയ ആംഗ്യത്തിലും സ്നേഹമുണ്ട്. അതു വലിയ ശബ്ദത്തിൽ ആഘോഷമായി നടക്കണമെന്നില്ല. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. അനുവിന്റെ വാക്കുകൾ. കാർ അപകടത്തെ തുടർന്ന് കോമയിൽ ആയിരുന്ന നടി മരണത്തിന്റെ വക്കിൽ നിന്നാണ് തിരിച്ചെത്തിയത്. മണിരത്നത്തിന്റെ തിരുടാ തിരുടാ സിനിമയിൽ ചന്ദ്രലേഖ എന്ന അധോലോക രാജ്ഞിയായി അനു അഗർവാൾ തിളങ്ങിയിരുന്നു.2001ൽ താൻ സന്യാസിയായി എന്നു താരം അവകാശപ്പെടുന്നു.