
ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്ലർ ബഷീറിന്റെയും മോഡലായ മകൾ ആമിനയുടെയും ജീവിതയാത്രയുമായി എത്തുന്ന ഡിയർ വാപ്പിയുടെ ടീസർ പുറത്ത്.
ലാൽ, അനഘ നാരായണൻ എന്നിവർ ടീസറിൽ നിറഞ്ഞു നിൽക്കുന്നു. നിരഞ്ജ് മണിയൻപിള്ള രാജു ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, ജഗദീഷ്,അനു സിതാര,നിർമൽ പാലാഴി, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ, രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് നിർമാണം. പാണ്ടികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
കൈലാസ് മേനോൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ബി .കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് ഗാനരചന. പി.ആർ. ഒ ആതിര ദിൽജിത്.