
ഉപദ്രവിക്കാൻ ശ്രമിച്ചാൽ അങ്ങേയറ്റം പ്രകോപിതരായി തിരിച്ച് ആക്രമിക്കുന്നവയാണ് മിക്ക പാമ്പുകളും. അത്തരത്തിൽ മുർഖൻ പാമ്പിനെ ഒരു യുവാവ് ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെടിവച്ചയാളെ കൊത്താനായി പാഞ്ഞടുക്കുന്ന മൂർഖൻ പാമ്പിനെ വീഡിയോയിൽ കാണാം.
വഴിയിൽ പത്തിയുയർത്തി നിൽക്കുന്ന പാമ്പിനെ കാറിൽ ഇരുന്നുകൊണ്ട് വെടിവയ്ക്കുന്നു. ആദ്യതവണ മൂർഖന്റെ പത്തി ലക്ഷ്യമാക്കിയാണ് വെടിവയ്ക്കുന്നത്. എന്നാൽ വെടിയുണ്ട പാമ്പിന്റെ ശരീരത്തിൽ കൊണ്ടിരുന്നില്ല. ശേഷം കാറിലിരുന്ന വ്യക്തി രണ്ടാമതും പാമ്പിന് നേരെ വെടിയുതിർത്തു. അത് ലക്ഷ്യം തെറ്റിയത്തോടെ പാമ്പ് കാറിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രതികരണത്തിൽ ഭയന്ന വ്യക്തി വാഹനത്തിനുള്ളിൽ സുരക്ഷിതനായിരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
Don't bring a gun to a cobra fight! 🐍 pic.twitter.com/qGshAWdjHu
— Instant Karma (@Instantregretss) December 16, 2022
മുർഖനെ നേരിടാനായി തോക്ക് ഉപയോഗിക്കരുത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 10 സെക്കൻഡ് മാത്രം ദെെർഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.